നാദാപുരം: തൂണേരി ഇ.വി.യു.പി സ്കൂൾ റിട്ട. അധ്യാപകനും സി.പി.എം തൂണേരി ലോക്കൽ കമ്മിറ്റി അംഗവും ഇടത് അധ്യാപക സംഘടന നേതാവും മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെംബറുമായിരുന്ന കണ്ണങ്കൈയിലെ കെ. ഗോപി മാസ്റ്റർ (82) നിര്യാതനായി. കർഷകസംഘം നാദാപുരം ഏരിയ വൈസ് പ്രസിഡന്റ്, കെ.എസ്.ടി.എ ഏരിയ വൈസ് പ്രസിഡന്റ്, കെ.എസ്.വൈ.എഫ്, താലൂക്ക് കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്രീലത. മക്കൾ: ശ്രീലേഷ് (സയന്റിഫിക് ഓഫിസർ, കാർവാർ), ശ്രീഗുൽ (എൻജിനീയർ ബംഗളൂരു). മരുമകൾ: ശ്രുതി പാലക്കാട്. സഹോദരങ്ങൾ: സുമതി കോളയാട്, കൃഷ്ണൻ കൊല്ലം, സുമംഗല ഹരിപ്പാട്, ദേവകി കൊല്ലം, പരേതരായ ഭായി കൊല്ലം, ശ്രീധരൻ കൊല്ലം.