കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് നൗഷാദ് മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ആമിനാബീവിയുടെയും മകൻ നൗഷാദ് (58) യു.എ.ഇയിലെ റാസൽഖൈമയിൽ നിര്യാതനായി. ഏറെക്കാലമായി ഒമാനിലും റാസൽഖൈമയിലുമായി വ്യാപാരിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മുറിയിൽ മരിച്ചു കിടക്കുന്നതാണ് സഹപ്രവർത്തകർ കണ്ടത്. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് മരുതിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഷീജ. മകൾ: അമീന.