ചേമഞ്ചേരി: കാഞ്ഞിലശ്ശേരി സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും ദീർഘകാലം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ കീഴലത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (93) നിര്യാതയായി. മക്കൾ: രമാദേവി, സതീദേവി, രാധാമണി, ഹൈമവതി (റിട്ട. ടീച്ചർ തിരുവങ്ങൂർ എച്ച്.എസ്.എസ്), രവികൃഷ്ണൻ (റിട്ട എച്ച്.എം. ജി.എച്ച്.എസ് ഈസ്റ്റ്ഹിൽ), പ്രദീപ്കുമാർ (ഫാം സൂപ്രണ്ട് കേളപ്പജി കാർഷിക കോളജ് കാർഷിക സർവകലാശാല). മരുമക്കൾ: രാമൻ നായർ പൊയിൽക്കാവ്, പരേതനായ ചെറൂപ്പുറത്ത് ശ്രീധരൻ കിടാവ് (റിട്ട. ചെക്കിങ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), പരേതനായ രാഘവൻ നായർ, പത്മനാഭൻ നായർ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ദീപ (ടീച്ചർ, ജി.ജിഎച്ച്.എസ് ആഴ്ചവട്ടം), സ്മിത (ടീച്ചർ, ജി.എച്ച്.എസ്.എസ് പന്തലായനി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.