കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറുടെ സെക്രട്ടേറിയറ്റിലെ മുൻ സീനിയർ മാനേജർ കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ റോഡ് കുനിയിൽ കെ. കൃഷ്ണൻ (84) നിര്യാതനായി. 1960ൽ മാതൃഭൂമിയിൽ ചേർന്ന കെ. കൃഷ്ണൻ 61 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിച്ചത്. മുൻ മാനേജിങ് ഡയറക്ടർമാരായ വി.എം. നായർ, എം.ജെ. കൃഷ്ണമോഹൻ, എം.പി. വീരേന്ദ്രകുമാർ എന്നിവരോടൊപ്പവും ഇപ്പോഴത്തെ എം.ഡി എം.വി. ശ്രേയാംസ് കുമാറിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. യൂറോപ്, കാനഡ, യു.എസ്. തുടങ്ങി ഒട്ടേറെ വിദേശയാത്രകളിൽ എം.പി. വീരേന്ദ്രകുമാറിനെ അനുഗമിച്ചിരുന്നു. ഭാര്യ: കെ. വത്സല. മക്കൾ: കെ. ഷിംജികുമാർ (അക്കൗണ്ട്സ് വിഭാഗം, മാതൃഭൂമി, കോഴിക്കോട്), കെ. നിഷ (ഡിജിറ്റൽ ലൈബ്രറി, മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: ഷിനോദ് (ടാക്സ് പ്രാക്ടീഷണർ), അഖിന (സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: കെ. ശ്രീധരൻ, കെ. രാഘവൻ, പരേതരായ കണ്ടക്കുട്ടി, മാളു, കല്യാണി, കുട്ടിമാളു, കാർത്യായനി. സഞ്ചയനം ബുധനാഴ്ച.