പയ്യോളി: കോൺഗ്രസ് മുൻ നേതാവും പാരമ്പര്യവൈദ്യനുമായ തിക്കോടി പള്ളിക്കര ചേതന മുക്ക് മാണിക്കോത്ത് കുനീമ്മൽ എം.കെ. നാരായണൻ വൈദ്യർ (86) നിര്യാതനായി. ദീർഘകാലം പയ്യോളി ബീച്ച് റോഡിൽ ജയ ഫാർമസി ആയുർവേദ മരുന്നുകട നടത്തിയിരുന്നു. പയ്യോളി വ്യാപാര വ്യവസായി ഏകോപനസമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഭാര്യ: ലീല. മക്കൾ: ജ്യോതിഷ് (അധ്യാപകൻ തൃക്കോട്ടൂർ എ.യു.പി സ്കൂൾ, സി.പി.എം പള്ളിക്കര വെസ്റ്റ് ബ്രാഞ്ചംഗം), ജയഷി. മരുമക്കൾ: കുമാരൻ(വിമുക്ത ഭടൻ, അണേലക്കടവ്), കെ.പി. ഗോകുല( അധ്യാപിക സി.കെ.ജി എച്ച്.എസ് ചിങ്ങപുരം). സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ചോയി, അമ്മാളു, കല്യാണി.