മുക്കം: കഴിഞ്ഞ ദിവസം സൗദിയിലെ തബൂക്കില്‍ മരണപ്പെട്ട ലുലു തബൂക്ക് അസി. മാനേജര്‍ മുക്കം ആനയാംകുന്നിലെ ആര്.എസ്. അബ്ദുല്‍ ഗഫൂറിന്റെ (52) മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തിന് നാട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം രാവിലെ 11 ന് ആനയാംകുന്ന് തണ്ണീര്‍പൊയില്‍ ജുമാമസ്ജിദില്‍ നടക്കും. 25 വര്‍ഷത്തോളമായി ലുലു ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ജോലിചെയ്തു വരുകയായിരുന്ന ഗഫൂർ രണ്ടു മാസത്തോളമായി രോഗബാധിതനായി സൗദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ആര്.കെ. സെയ്ത് മുഹമ്മദ്. മാതാവ്: ഫാത്തിമ ബീവി (റിട്ട. പ്രധാനാധ്യാപിക). ഭാര്യ: ഷീജ മോള് (കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക്), മകള്‍: ഡോ. ദിയ ഫാത്തിമ. മരുമകന്: ഡോ. അല്‍ അമീന് (അല്‍ അമീന്‍സ് ഡെന്റല്‍ ക്ലിനിക്, നരിക്കുനി). സഹോദരന്: ആര്.എസ്. ഫൈസല്‍ (കോഴിക്കോട് താലൂക്ക് ഓഫിസ് ഡെപ്യൂട്ടി തഹസില്‍ദാര്‍).