വടകര: സാമൂഹിക സാമുദായിക രംഗത്തെ സജീവ സാന്നിധ്യമായ ചെരണ്ടത്തൂർ മണോളി മൊയ്തു മാസ്റ്റർ (89 -മന്നോത്ത് വാതുക്കൽ) നിര്യാതനായി. ചെരണ്ടത്തൂർ അൻസാറുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റും ചെരണ്ടത്തൂർ എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്നു. മണിയൂർ മണ്ഡലം കോൺഗ്രസ് ട്രഷറർ, ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ് പ്രസിഡന്റ്, അടുക്കത്ത് യു.പി സ്കൂൾ പ്രധാനാധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: കുഞ്ഞമ്മത് (ഖത്തർ), അബ്ദുൽ സലീം (സൗദി), നസീമ (നടുവണ്ണൂർ). മരുമക്കൾ: ഉമ്മർകോയ (നടുവണ്ണൂർ) റുഖിയ, റസിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല മാസ്റ്റർ (കാർത്തികപ്പള്ളി), ഇബ്രായി മാസ്റ്റർ (നരിക്കൂട്ടുംചാൽ), ഹസ്സൻ (കാർത്തികപ്പള്ളി ), മറിയം , ഹലീമ, കുഞ്ഞാമി, അയിഷ.