പയ്യോളി: കൊളാവിപ്പാലം വലിയാവി ചെറിയ നാണു (80) നിര്യാതനായി. പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി മുൻ പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. ഇരിങ്ങൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കൊളാവിപ്പാലം കക്ക വ്യവസായ സഹകരണ സംഘം മുൻ പ്രസിഡന്റ്, എച്ച്.എം.എസ് മത്സ്യത്തൊഴിലാളി കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: മനോജൻ (എൽ.ഐ.സി ഓഫിസ് വടകര), അനിൽകുമാർ (ഗോകുലം വടകര). മരുമക്കൾ: ദീപ്തി (പുതുപ്പണം), നീരജ (ചെമ്മരത്തൂർ).