അത്തോളി: കെ.എസ്.യു. മുൻ സംസ്ഥാന കമ്മിറ്റി അംഗവും, യൂത്ത് കോൺഗ്രസ് മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയും, മൊടക്കലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമായ ഷാജി കൊളത്തൂർ (51) നിര്യാതനായി. പിതാവ്: എടവലത്ത് ഗോവിന്ദൻകുട്ടി നായർ. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കും നന്മണ്ട ഗ്രാമ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: ഷിജി, പരേതനായ ശ്രീജിത്ത്.