നാദാപുരം: വിലാതപുരത്തെ ചെമ്മരി അബ്ദുൽ സമദ് (48) ഖത്തറിലെ ദോഹയിൽ നിര്യാതനായി. ഖത്തർ നീതിന്യായ മന്ത്രാലയ ജീവനക്കാരനായിരുന്നു. ഭാര്യ: സക്കീന. സഹോദരിമാർ: സുബൈദ, കമറുന്നിസ, മുബീന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.