ചമൽ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കണ്ണന്തറ വർക്കിയുടെ ഭാര്യ ലീലാമ്മ (83) നിര്യാതയായി. മുതിരക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: കെ.ജെ. ജോസഫ്, കെ.വി. സെബാസ്റ്റ്യൻ (ഡയറക്ടർ, സർവിസ് സഹകരണ ബാങ്ക്, താമരശ്ശേരി), കെ.വി. ജോർജ്, കെ.വി. ജോൺസൺ (നെല്ലിപ്പൊയിൽ), റീന (മലാപ്പറമ്പ്), അഡ്വ. ബിജു കണ്ണന്തറ (പ്രസിഡന്റ്, കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല). മരുമക്കൾ: ക്ലാരിസ് വെട്ടുകാട്ടിൽ (തരിയോട്), ഷേർലി ഇല്ലിക്കൽ (കുണ്ടുതോട്), ജെസ്സി പുലയംപറമ്പിൽ (കണ്ണോത്ത്), സോളി മാതാളികുന്നേൽ (പുന്നക്കൽ), ഷാജി സി.ജെ. ചെരിയമ്പുറത്ത്, മലാപ്പറമ്പ് (ചാർട്ടേർഡ് അക്കൗണ്ടന്റ്), ഗോൾഡ് ആര്യപ്പിള്ളിൽ (മാനന്തവാടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചമൽ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.