കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം കോഴിശ്ശേരി ബാബു ജനാർദനൻ (70) നിര്യാതനായി. ന്യൂഡൽഹിയിൽ ദൂരദർശൻ സിവിൽ കൺസ്ട്രക്ഷൻ വിഭാഗം റിട്ട. സൂപ്രണ്ടിംഗ് എൻജിനീയറായിരുന്നു. പരേതരായ രാമന്റെയും തങ്കത്തിന്റെയും മകനാണ്. ഭാര്യ: രത്നമണി. മക്കൾ: ജിനു (ദുബൈ), ജസ്ന (ബിഹാർ). മരുമക്കൾ: രമ്യ (അന്നശ്ശേരി), രാഹുൽ (ബീഹാർ). സഹോദരങ്ങൾ: മുരളീധരഗോപൻ, അരവിന്ദകുമാർ, മോഹന കൃഷ്ണൻ, പ്രേമകൃഷ്ണൻ, വിജയകൃഷ്ണൻ, ഗോകുൽദാസ്. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.