രാമനാട്ടുകര: വാഴയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്ര നവീകരണ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന കക്കോവ് വട്ടഞ്ചീരി പുതുക്കോടൻ പറമ്പിൽ ഗോവിന്ദൻ (74) നിര്യാതനായി. 95ൽ കക്കോവ് വാർഡിൽനിന്ന് വാഴയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 98 മുതൽ രണ്ട് വർഷം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. വാഴയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ചെറുകാവ് സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചു. കക്കോവ് തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കക്കോവ് പേരൂർ കാവ് ഭഗവതി ക്ഷേത്രം, പൊന്നേംപാടം അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ നവീകരണ കമ്മിറ്റി രക്ഷാധികാരിയായിരുന്നു. ഭാര്യ: തെങ്ങിൻ തോട്ടത്തിൽ പത്മിനി. മക്കൾ: സുരേഷ് (കോംട്രസ്റ്റ് ഫറോക്ക്), സവിത (ഹൊറിസോൺ പബ്ലിക്സ്കൂൾ, വാഴയൂർ). മരുമക്കൾ: സജ്ന, ബിബീഷ് (കെ.എസ്.ഇ.ബി. രാമനാട്ടുകര). സഹോദരങ്ങൾ: രാമൻ, ചക്രപാണി, ഗോപാലൻ, വിശ്വനാഥൻ, തങ്ക, സരോജിനി, പരേതരായ മാധവൻ, വിജയൻ.