മേപ്പയ്യൂർ: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മുതിർന്ന സി.പി.ഐ നേതാവ് മാവുള്ളതിൽ എം. കുഞ്ഞിക്കണ്ണൻ (88) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, കിസാൻ സഭ നേതാവ്, മേപ്പയ്യൂർഗ്രാമ പഞ്ചായത്ത്അംഗം, മേപ്പയ്യൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, മേപ്പയൂർ അർബൻ ബാങ്ക് ഡയറക്ടർ, മേപ്പയൂർ ഹൗസിങ് സൊസൈറ്റി ഡയറക്ടർ, സീനിയർ സിറ്റിസൺ വെൽഫയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1957ൽ സ്ഥാപിതമായ മേപ്പയ്യൂർ ഗവ. ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: കെ. സാവിത്രി. റിട്ട. അധ്യാപിക (മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്). മക്കൾ: കെ. എസ്. രമേശ്ചന്ദ്ര (എ.ഐ.എച്ച്.എസ്.എസ് പൊന്നാനി), സുരേഷ്ചന്ദ്ര (മെക്കാനിക്ക്, മേപ്പയൂർ). മരുമക്കൾ: അഷിത ( ജി.എച്ച്.എസ്.എസ് പന്തലായനി), ഷജില (പന്തലായനി). സഹോദരങ്ങൾ: പരേതരായ എം. കണാരൻ (മേപ്പയൂർ), ചിരുത.