മടവൂർ: ഉംറ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. നമ്പിടുകണ്ടിയിൽ ഉമ്മറിന്റെ ഭാര്യ നെന്മയത്ത് ആമിന ഹജ്ജുമ്മയാണ് (60) മരിച്ചത്. മക്കൾ: മുഹമ്മദ് ജാബിർ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), പരേതനായ അനസ്.
മരുമകൾ: ടി. ഫസീല. (കച്ചേരിമുക്ക്). സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ, അബൂബക്കർ, റഷീദ് (ഖത്തർ), ആയിഷ, ഫാത്തിമ, ജമീല, സക്കീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മടവൂർ ടൗൺ ജുമാമസ്ജിദിൽ.