കോഴിക്കോട്: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോഴിക്കോട് പ്രവിശ്യയുടെ ആദ്യത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെറോസ ആൽബർട്ട് (86) നിര്യാതയായി. കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലായിരുന്നു അന്ത്യം. മേപ്പാടി സെന്റ് ജോസഫ് കോൺവെന്റ്, വൈത്തിരി എച്ച്.ഐ.എം കോൺവെന്റ്, സെല്ലരെ മലാപ്പറമ്പ്, ലൂർദ് ഹോസ്പിറ്റൽ എറണാകുളം, പയ്യോളി സേക്രഡ് ഹാർട്ട് കോൺവെന്റ്, പെരുവയൽ ശാന്തിനിലയം, സെന്റ് വിൻസന്റ് ഹോം കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുവണ്ണൂർ മണിയമ്പത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: അനസ്താസ്യ ബാബു, ട്രീസ ആൽബർട്ട്, ഗ്ലാഡിസ്, എഡ്വിൻ പോൾ, പരേതരായ മേരി ആൽബർട്ട്, ക്രിസ്റ്റിന ആൽബർട്ട്, വിൻസെന്റ് മണിയമ്പത്ത്, അന്ന എസ്. ആൽബർട്ട്, സണ്ണി ആൽബർട്ട്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച 2.30ന് സെന്റ് വിൻസെന്റ് ഹോമിൽ. സംസ്കാരം വെള്ളിമാടുകുന്ന് സെമിത്തേരിയിൽ.