തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ വടക്കേച്ചിറയിൽ (ഭഗവതിച്ചിറ) യുവാവ് മുങ്ങിമരിച്ചു. ലക്കിടി മംഗലം പന്നിക്കുഴി ഭരതൻ (കുട്ടൻ- 43) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ക്ഷേത്രത്തിലെത്തിയ ഭരതൻ കുളക്കടവിൽ കാൽവഴുതി വീണതാകാമെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനാണ്. മാതാവ്: പാഞ്ചാലി.