വില്യാപ്പള്ളി: മയ്യന്നൂർ റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ സരോവരം വി.കെ. കുഞ്ഞികൃഷ്ണൻ (63) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി മലാപ്പറമ്പ മുൻ ഡയറക്ടർ ബോർഡ് അംഗം, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു മുൻ ജില്ല ഭാരവാഹി, കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ദമയന്തി. മക്കൾ: രോഷിജ നിധീഷ്, വർഷ സിദിൻ. മരുമക്കൾ: നിധീഷ്(ജനതറോഡ്), സിദിൻ (കായണ്ണ), സഹോദരങ്ങൾ: ബാലൻ, ശാരദ, നിർമല, രജനി, കമല, പരേതരായ കുഞ്ഞിക്കണ്ണൻ, സുരേന്ദ്രൻ, സരസ.