അകത്തേത്തറ: അകത്തേത്തറ ചേപ്പിലമുറി അണവംകോട്ട് ഹേമഹസ്തം വീട്ടില്‍ ജനാര്ദനന് നായരുടെ മകന് മുരളീകൃഷ്ണൻ (35) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
തൃശൂരിലെ എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം വൈകീട്ട് വള്ളത്തോൾ നഗറിന് സമീപമാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
മാതാവ്: രമ. ഭാര്യ: സന്ധ്യ. സഹോദരന്: ഹരികൃഷ്ണന് (മണപ്പുള്ളിക്കാവ് ജീവനക്കാരൻ).