മടവൂർ: ചിന്താവളപ്പ് ഗവ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മടവൂർ മുക്ക് കണിയാടത്ത് അപ്പുണ്ണി നായർ(80) നിര്യാതനായി. പൈമ്പാലശ്ശേരി ഗവ.എൽ.പി. സ്കൂൾ, ശശിമല ഗവ.യു.പി.സ്കൂൾ, ആരാമ്പ്രം ഗവ.യു.പി.സ്കൂൾ, പന്നൂർ ഗവ. ഹൈസ്കൂൾ, ഗവ. യു.പി. സ്കൂൾ ചെറുവാടി ഗവ.ടി.ടി.ഐ കോഴിക്കോട് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ശങ്കരൻ കുന്നത്ത് ശിവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, വായനശാല കമ്മിറ്റി അംഗം, അധ്യാപക സംഘടന നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വിശാലാക്ഷിയമ്മ (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: പരേതനായ അനൂപ്, അഭിലാഷ്( എക്സ് മിലിട്ടറി), അംബരീഷ്( ഫിസിയോ തെറപ്പിസ്റ്റ്). മരുമക്കൾ: റീജ, നിവ്യ,ജ്യോതിലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.