ചേളന്നൂർ: മഹിള ജനതാദൾ സംസ്ഥാന സെക്രട്ടറിയും ജില്ല പ്രസിഡന്റുമായിരുന്ന കണ്ണങ്കര എടോത്ത് വിശാലാക്ഷി അമ്മ (85) നിര്യാതയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കണ്ണങ്കര ശ്രീവിദ്യാമന്ദിരം എൽ.പി.സ്ക്കൂൾ പ്രധാനാധ്യാപിക, അമ്പല മന്ദിരം അഡ്വൈസറി ബോർഡ് മെംബർ, വർക്കിങ് വിമൻസ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കണ്ണങ്കര ശ്രീവിദ്യാമന്ദിരം സ്കൂൾ മനേജരാണ്. ഭർത്താവ്: പരേതനായ എൻ.എ. ശ്രീധരൻ മാസ്റ്റർ. മക്കൾ: ഓമന ശ്രീവള്ളി, കലാമണ്ഡലം സത്യവ്രതൻ (ചേളന്നൂർ എ.കെ.കെ.ആർ ഹയർ സെക്കൻഡറി സ്കൂൾ മുൻ നൃത്താധ്യാപകൻ, നൻമ ബാലയരങ്ങ് സംസ്ഥാന കൺവീനർ, ശ്രീ കലാലയം ചേളന്നൂർ ഡയറക്ടർ,) സുവിത, ഇ.കെ. ശിവകുമാർ (എൽ.ജെ.ഡി. ജില്ല കമ്മിറ്റി അംഗം, കാർഷിക വികസന ബാങ്ക് ഡയറക്ടർ, കാക്കൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ) പരേതനായ ശ്രീവത്സ കുമാർ (പൊലീസ് സബ് ഇൻസ്പെക്ടർ). മരുമക്കൾ: രാജൻ (റിട്ട. പൊലീസ്), ലത, ബിന്ദു, സുനിത(അധ്യാപിക, വിമൻസ് കോളജ് കക്കോടി), പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച.