തിരുവനന്തപുരം: അമ്പലമുക്ക്-ഊളമ്പാറ റോഡ് ഡി.പി.എൻ 146 ചന്ദ്രിക വിലാസത്തിൽ സി. കോമളവല്ലി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ചന്ദ്രശേഖരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ). മക്കൾ: ശാന്തകുമാരൻ നായർ, ഗീതാകുമാരി, ലതാകുമാരി, പരേതയായ സുമകുമാരി, പത്മകുമാർ, ലേഖാകുമാരി, ഹരികുമാർ, ഡോ. അജികുമാർ. മരുമക്കൾ: സുജ, പരേതനായ ജയകുമാർ, പരേതനായ ജയചന്ദ്രൻ, ശ്രീജൻ, ഷീബ, ഗോപകുമാരൻ നായർ, സിനി, ചിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.