വളാഞ്ചേരി: വടക്കുമ്പുറം സഹകരണ ബാങ്ക് പ്രസിഡൻറ് വടക്കുമ്പുറം തിണ്ടലം സ്വദേശി കൊച്ചുപറമ്പിൽ എ.എൻ. ജോയ് മാസ്റ്റർ (73) നിര്യാതനായി. സി.പി.എം എടയൂർ ലോക്കൽ സെക്രട്ടറി, വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ എടയൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ്, കെ.എസ്.കെ.ടി.യു വളാഞ്ചേരി ഏരിയ ട്രഷറർ, തിണ്ടലം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടക്കുമ്പുറം കെ.വി.യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ത്രേസ്യാമ്മ ടീച്ചർ (റിട്ട. പ്രധാനധ്യാപിക, സി.കെ പാറ എ.എൽ.പി സ്കൂൾ). മക്കൾ: ഡോ. മഹേഷ് കെ. ജോയ് (ഡെന്റിസ്റ്റ്, വളാഞ്ചേരി), മഞ്ജു (അധ്യാപിക, ചങ്ങനാശ്ശേരി). മരുമക്കൾ: സാലിച്ചൻ (അധ്യാപകൻ മാന്നാനം ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ജെസ്സി ജെയിംസ് (ഡെന്റിസ്റ്റ്, വളാഞ്ചേരി). സംസ്കാരം ഞായറാഴ്ച പകൽ മൂന്നിന് കുറ്റിപ്പുറം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.