കോഴിക്കോട്: നിലമ്പൂർ അറക്കൽ കുടുംബാംഗമായ സിൻസി ബാബു സിറിയക് (61) മംഗലാപുരം കങ്കനാടിയിലെ വസതിയിൽ നിര്യാതയായി. മുൻ മന്ത്രി സിറിയക് ജോണിന്റെ മകൻ കട്ടിപ്പാറ പറതൂക്കിയേൽ ബാബു സിറിയക്കാണ് ഭർത്താവ്. മകൾ: ഡോ. ഐശ്വര്യ ആൻ ബാബു. മരുമകൻ: ബിബിൻ ജോസ് കിഴക്കേടത്ത് (വാഴത്തോപ്പ്). സഹോദരങ്ങൾ: മാത്യു പോളികാർപ്, ആനി പോൾ, ജോസഫ് പീറ്റർ, ബാബു ബോണവെഞ്ച്വർ, ഡോ. എ.എം. ആന്റണി, കുഞ്ഞുമോൾ മത്തായി, ഡോ. ഡൊമിനിക് സിപ്സൻ, ഡോ. ട്രെസിമോൾ മത്തായി. സംസ്കാര കർമങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടേകാലിന് കോഴിക്കോട് കട്ടിപ്പാറയിലുള്ള പറതൂക്കിയേൽ കുടുംബവീട്ടിൽനിന്ന് ആരംഭിച്ച് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ചിൽ നടക്കും.