തിരുവനന്തപുരം: കുമാരപുരം ബർമറോഡിൽ 'സീനായ്' യിൽ (ബി.ആർ.ഇ.ആർ.എ-64) മാമൻ കുര്യന്റെയും (എ.എ.ഒ, ഏജീസ് ഓഫിസ്, തിരുവനന്തപുരം) ബിന്ദു ഉമ്മന്റെയും മകൾ റീബാ സൂസൻ മാമൻ (18) നിര്യാതയായി. മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലെ ഒന്നാം സെമസ്റ്റർ (സി.എസ്) വിദ്യാർഥിനിയാണ്. സഹോദരി: റിനു മാമൻ (അയർലൻഡ്). സഹോദരീ ഭർത്താവ്: വിവേക് ജോയി പ്ലാമൂട്ടിൽ (അയർലൻഡ്). സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് ഭവനത്തിലും തുടർന്ന്, കുമാരപുരം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷക്കുശേഷം നെട്ടയം മലമുകൾ സെമിത്തേരിയിൽ.