കക്കട്ടിൽ: വട്ടോളി പ്രവീണാലയം കെ. കാർത്ത്യായനി ടീച്ചർ (87) നിര്യാതയായി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ‘പണ്ഡിതരത്നം’ പി. ഗോവിന്ദ മാരാർ (റിട്ട. അധ്യാപകൻ, വട്ടോളി സംസ്കൃതം ഹൈസ്കൂൾ). മക്കൾ: വേണു കക്കട്ടിൽ (റിട്ട. പ്രധാനാധ്യാപകൻ കെ.ആർ.എച്ച്.എസ്.എസ് പുറമേരി), പി. വിജയകുമാർ (റിട്ട. അധ്യാപകൻ വട്ടോളി നാഷനൽ എച്ച്.എസ്.എസ്), പി. രാജ്കുമാർ (റിട്ട. പ്രിൻസിപ്പാൾ ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്), പി. പ്രവീണ (അധ്യാപിക ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്). മരുമക്കൾ: രത്നവല്ലി (റിട്ട. പി.എഫ് ഓഫിസ് കണ്ണൂർ), പി. മധുസൂദനൻ (റിട്ട. സെക്ഷൻ ഓഫിസർ കാലിക്കറ്റ് യൂനിവേഴ്സിറ്റി), പ്രീത മഠത്തിൽ, (പേരാവൂർ), എം. രേഖ (തഹസിൽദാർ എൽ.എ.എൻ.എച്ച്, വടകര). സഹോദരി: ഗംഗാദേവി ടീച്ചർ (റിട്ട. അധ്യാപിക മാടായി കണ്ണൂർ). മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് കീർത്തി മുദ്ര തിയറ്ററിനു സമീപമുള്ള മകളുടെ വീടായ ‘മധുവീണ’യിൽവെച്ച് കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറും.