ചങ്ങരംകുളം: പെരുമുക്ക് പെരുമ്പടപ്പ് ബ്ലോക്ക് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത ദിനേശൻ (50) നിര്യാതയായി. ആലങ്കോട് സി.ഡി.എസ് ചെയർപേഴ്സൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ, ആലങ്കോട് എൽ.സി അംഗം, മഹിള അസോസിയേഷൻ മുൻ സെക്രട്ടറി, എടപ്പാൾ ഏരിയ മഹിള അസോസിയേഷൻ കമ്മിറ്റി അംഗം, ആശാ വർക്കർ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: ദിനേശൻ തണ്ടലായിൽ. മക്കൾ: റിനിഷ, ഷാലി, ഷനിൽ.