കൊയിലാണ്ടി: നടേരി പണ്ടാരക്കണ്ടി (നിയാസ് മൻസിൽ) മൊയ്തു (80) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും റിട്ട. ഫിഷറീസ് വകുപ്പ് ജീവനക്കാരനുമായിരുന്നു. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനാണ്. സി.എച്ച്. മുഹമ്മദ് കോയ, മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹ, മുൻ മന്ത്രി എം.പി.എം. അഹമ്മദ് ഗുരിക്കൾ എന്നിവരുടെ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു. പണ്ടാരക്കണ്ടി താഴ ജുമാ മസ്ജിദിൽ ഹിദായ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, നിയാസ് (ഖത്തർ), നസ്റി, ജസി. മരുമക്കൾ: എ.സി. അബ്ദുൽ ഖാദർ (പൂന്നൂർ), സലാം മേലേടത്ത്, അഷറഫ് എരമംഗലം, ഷെറീന. സഹോദരങ്ങൾ: മറിയം, പരേതരായ ഖദീജ, ഫാത്തിമ, ബീരാൻ ഹാജി, കുഞ്ഞി ഫമായൻ, കുഞ്ഞയിശ. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് പണ്ടാരക്കണ്ടി താഴ മസ്ജിദിൽ ഹിദായയിലും ഒമ്പതിന് ഖബറടക്കം നടേരി കാവുംവട്ടം ചെറുവടി സെന്റർ ജുമാമസ്ജിദ് ഖബർസ്ഥാനിലും.