കൂടത്തായി: പരേതനായ പറശ്ശേരി പുൽപറമ്പിൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ പി.പി. മാമു (63) നിര്യാതനായി. കൂടത്തായി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററായിരുന്നു. മുസ്ലിം സർവിസ് സൊസൈറ്റി കൂടത്തായി യൂനിറ്റ് സ്ഥാപക ജന. സെക്രട്ടറി, ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് മുൻ മെംബർ, കൂടത്തായി പബ്ലിക് ലൈബ്രറി കമ്മിറ്റി കൺവീനർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷമീമ പയ്യോളി. മക്കൾ: സുനൈന മറിയം, മുഹിയദ്ദീൻ സിയാദ്, മുഹമ്മദ് (ഇരുവരും ബംഗളൂരു). മരുമക്കൾ: മുഹമ്മദ് നിയാസ് കൊയിലാണ്ടി, ആമിന ഫസ്ന പൂനൂർ. സഹോദരങ്ങൾ: കുഞ്ഞമ്മദ് (ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ജുബൈർ (19ാം വാർഡ് മുസ്ലിം ലീഗ് ജന. സെക്രട്ടറി), ആയിഷ ചെലവൂർ, സുഹറ മാന്തോട്ടം.