കടലുണ്ടി: സി.പി.എം. ഫറോക്ക് ഏരിയ കമ്മിറ്റി അംഗവും കടലുണ്ടി പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷനുമായിരുന്ന കെ. ഗംഗാധരൻ (ഗംഗൻ മാഷ് - 63) നിര്യാതനായി. ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയും കടലുണ്ടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായി പ്രവർത്തിച്ചുവരുകയായിരുന്നു. സി.പി.എം. കടലുണ്ടി ലോക്കൽ സെക്രട്ടറി, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി, മോട്ടോർ ആൻഡ് എൻജിനീയറിങ് (സി.ഐ.ടി.യു) ഏരിയ സെക്രട്ടറി, സുരക്ഷ പാലിയേറ്റീവ് ഏരിയ കൺവീനർ, കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റി അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. പരേതരായ സേതുമാധവൻ നമ്പ്യാരുടെയും കെ. കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: മേപ്പറമ്പൻ ലതാമണി (സർവിസ് സഹകരണ ബാങ്ക്, കടലുണ്ടി). മക്കൾ: ഡെയ്സി, ഫെബീന. മരുമക്കൾ: രാജേഷ് (ദുബൈ), അഖിൽ (പെരുമണ്ണ). സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. മേജർ, ഇന്ത്യൻ ആർമി), രാജഗോപാലൻ (റിട്ട. അസി.എക്സി.എൻജിനീയർ, ബി.എസ്.എൻ.എൽ), ദേവദാസൻ (റിട്ട. സർവിസ് സഹകരണ ബാങ്ക്, കടലുണ്ടി), മീനാക്ഷികുട്ടി, രത്നകുമാരി (ഇരുവരും റിട്ട. അധ്യാപികമാർ, യു.എച്ച്.എസ്.എസ്. ചാലിയം), ഇന്ദിര.