കാട്ടാക്കട: നെയ്യാറിൽ യുവാവ് മുങ്ങി മരിച്ചു. വീരണകാവ് മേലേ ഒറ്റപ്ലാവിള വീട്ടില്‍ പ്രസാദാണ് (38) മരിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതോടെ നെയ്യാറിലെ വീരണകാവ് കടവിനടുത്തായിരുന്നു സംഭവം.
ഭാര്യയുടെ നിലവിളികേട്ട് നാട്ടുകാരെത്തി വിവരം നെയ്യാര്‍ഡാം അഗ്നി രക്ഷാസേനയിൽ അറിയിച്ചു. അഗ്നി രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഉച്ചക്ക് 12 ഓടെ മൃതദേഹം കണ്ടെടുത്തു.
മഠത്തിക്കോണത്ത് പലചരക്ക് കട നടത്തുകയാണ് പ്രസാദ്. ഭാര്യ: ശാരുധനു. മക്കള്‍: അഹല്യ, അഖില്‍. മൃതദേഹം മെഡിക്കൽ കോളജ് മോര്‍ച്ചറിയില്‍.