പേരാമ്പ്ര: വെള്ളിയൂർ കെ.പി.എം.എസ് സംസ്ഥാന കോഓഡിനേറ്ററും സി.പി.എം വെള്ളിയൂർ വെസ്റ്റ് ബ്രാഞ്ച് അംഗവുമായ പിലാക്കുന്നത്ത് കെ.പി. രാജൻ (63) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: ശാരദ എം.കെ. (സി.പി.എം വെള്ളിയൂർ വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: അനു എസ്. രാജ്, അഞ്ജു എസ്. രാജ്, അനന്ത് രാജ്. മരുമക്കൾ: ശ്രീനീഷ് (പന്നിക്കോട്ടൂർ), ജയേഷ് (മീനങ്ങാടി). സഹോദരങ്ങൾ: ഗോപാലൻ (കോട്ടൂർ), ബാലൻ കാവുന്തറ, മിനി.