വടകര: ചോമ്പാല കല്ലാമല സ്കൂളിനു സമീപം ജിജി നിവാസിൽ കാര്‍ത്തോളി ശ്രീനിവാസന് (75) നിര്യാതനായി. സലാലയില്‍ ജോലിചെയ്യുന്ന മകന്റെ കൂടെ താമസിക്കുന്നതിനിടയിലാണ് മരണം. സോഷ്യലിസ്റ്റ് പാര്‍ട്ടി ആദ്യകാല നേതാവ് പരേതനായ കാര്‍ത്തോളി കണാരന്റെ മകനാണ്. അഴിയൂര്‍ കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രജില. മക്കള്‍: ജിനി (സലാല), ജീഷ് (ആസ്ട്രേലിയ). മരുമക്കൾ: സിത്താര, ഫെബിന. സഹോദരങ്ങൾ: ജയചന്ദ്രൻ, പരേതരായ വിശ്വനാഥൻ, മൈഥിലി, സമത, സരോജിനി.