വള്ളികുന്നം: ഇലിപ്പക്കുളം പള്ളീലേത്ത് പരേതനായ കെ. ശങ്കരൻ നായരുടെ (റിട്ട. സുബേദാർ) ഭാര്യ കെ. പാറുക്കുട്ടിയമ്മ (തങ്കമണി ടീച്ചർ- റിട്ട. അധ്യാപിക, എസ്.പി.എം.യു.പി.എസ്, ഞക്കനാൽ). മക്കൾ: ശ്രീകുമാർ പള്ളീലേത്ത് (സ്പെഷൽ കറസ്പോൺഡന്റ്, കേരള കൗമുദി, തിരുവനന്തപുരം), പി. ഗീത കുമാരി (പ്രിൻസിപ്പൽ, എസ്.ഐ.സി.ഇ.എസ് ഹൈസ്കൂൾ, അമ്പർ നാഥ്, മുംബൈ), ബീന (സെക്രട്ടറി, പഴകുളം പടിഞ്ഞാറ് സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ഗോപാലകൃഷ്ണപിള്ള (റിട്ട. അക്കൗണ്ട്സ് മാനേജർ, ഇന്ത്യൻ എക്സ്പ്രസ്, മുംബൈ), പി.ബി. ഹർഷകുമാർ (സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ, പത്തനംതിട്ട, സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്), ജീജകുമാരി (അധ്യാപിക, ആർ.വി.എസ്.എം.എച്ച്.എസ്.എസ്, പ്രയാർ). സംസ്കാരം ബുധനാഴ്ച പകൽ 2.30നു വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ 15നു രാവിലെ എട്ടിന്.