തിരുവനന്തപുരം: ബാലരാമപുരം തമ്പീസ് ജ്വല്ലറി, ശ്രീകണ്ഠേശ്വരം കൈരളി ഹാന്‍ഡ്ലൂം എന്നീ സ്ഥാപനങ്ങളുടെ ഉടമ തിരുവനന്തപുരം ഗവ. ഫോര്‍ട്ട് ആശുപത്രിക്കു സമീപം പുന്നപുരം കൃഷ്ണേന്ദു, പി.ആർ.എ 132ല്‍ എസ്. ഗോപകുമാര്‍ (61) നിര്യാതനായി. ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസേഴ്സ് കമ്പനി ചെയര്‍മാനാണ്. അനന്തപുരം സഹകരണ സംഘം മുന്‍ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബാലരാമപുരം യൂനിറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: രാജേശ്വരി (കൈരളി ഹാന്‍ഡ്ലൂം, ശ്രീകണ്ഠേശ്വരം). മക്കള്‍: ജി.ആര്. അരവിന്ദ് (ഇന്ത്യന്‍ റെയിൽവേ), ഡോ. ആര്യ ഗോപന്. മരുമക്കള്‍: എം.എസ്. ലക്ഷ്മി, വി.പി. മൃദുല്‍ (മര്‍ച്ചന്റ് നേവി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.