പൊന്നാനി: മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും ഗായകനും സംഗീത സംവിധായകനുമായ ജിജോ മനോഹര്‍ (50) നിര്യാതനായി. പോക്കിരിപൊങ്കല് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി സംഗീത സംവിധാനമേഖലയിലേക്ക് വന്നത്. യാനം മഹായാനം, കടല്‍ പറയാത്തത് എന്നീ ചിത്രങ്ങളില്‍ പാടി. നൂറില്‍പരം ആല്‍ബം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു. നാലുവര്‍ഷത്തോളമായി തുയ്യത്ത് തംബുരു എന്ന സംഗീതസ്ഥാപനം നടത്തിവരുകയായിരുന്നു. കാഞ്ഞിരമുക്ക് പാണ്യന്‍ വളപ്പില്‍ മനോഹന്റെയും രംഭയുടെയും മകനാണ്. ഭാര്യ: പ്രീത റാണി. മക്കൾ: വിനായക്, പൂജ.