അയനിക്കാട്: മുക്കം നടക്കാവ് പോപുലർ ടയേഴ്സ് ഉടമ വേലായുധൻ (77) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കർഷകസംഘം ഏരിയ കമ്മിറ്റി അംഗം, കല്ലായി ലോക്കൽ വളന്റിയർ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത കുമാരി. മക്കൾ: ഉദയ പ്രകാശ്, ശർമിള, ഷൈനി. മരുമക്കൾ: പരേതനായ മോഹൻ, ശിവദാസൻ, സ്മിത.