കണ്ണംപറമ്പ്: പരേതനായ പുതിയ മാളിയേക്കൽ അബൂബക്കർ കോയയുടെ (ഔക്കു) ഭാര്യ പുതിയനാലകത്ത് ഫാത്തിമ (പാത്തു-72) ഇടിയങ്ങര ദാറുസ്സലാം എളാന്റെ പള്ളിയുടെ മുൻവശത്തുള്ള മകൾ റജിനയുടെ വീട്ടിൽ നിര്യാതയായി. പരേതനായ അറക്കൽ മൂസക്കോയ ഹാജിയുടെയും പുതിയ നാലകത്ത് ബിച്ചിമ്പിയുടെയും മകളാണ്. മക്കൾ: അഹമ്മദ് (ദുബൈ), കദീജ, സഫ്രീന, റജിന മറിയം, ആമിന ബിച്ചു. മരുമക്കൾ: ലുബിന തോണിയോത്ത്, തോപ്പിൽ മമ്മു, വലിയ വീട്ടിൽ മൂസക്കോയ, പുതിയ മാടത്തുമേൽ നൗഫൽ, പുതിയപുര സക്കരിയ. സഹോദരങ്ങൾ: മമ്മു, അബ്ദുൽ അസീസ്, പരേതനായ കുഞ്ഞഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.