കോഴിക്കോട്: സി.എം.ഐ. സെന്റ് തോമസ് പ്രവിശ്യാംഗമായ ഫാ. ജോർജ് കളത്തിൽ (76) നിര്യാതനായി. കുട്ടനാട് കണ്ണാടിയിൽ ഔസേപ്പച്ചൻ-ത്രേസ്യാമ്മ ദമ്പതികളുടെ മൂത്ത മകനായാണ് ജനനം. സഹോദരങ്ങൾ: ജോസ്, എബ്രഹാം, തോമസ്, മാത്യു, അച്ചാമ്മ, കൊച്ചുറാണി, സിസ്റ്റർ ലിമാ റോസ് ഡി.എസ്.സി. പ്രൊവിൻസിന്റെ കൗൺസിലർ, അമലാപുരി ഇടവകയുടെ വികാരി, തളിപ്പറമ്പ് പുഷ്പഗിരി ദർശന ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ, കുളത്തുവയൽ നിർമല റിട്രീറ്റ് സെന്ററിന്റെ സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1989ൽ കേരള കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൂടത്തായി ലൂർദ് മാതാ ആശ്രമദേവാലയത്തിൽ സംസ്കാരം.