വാണിമേൽ: സി.പി.എം പ്രാദേശിക നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പരപ്പുപാറയിലെ കെ.സി. ചോയി (85) നിര്യാതനായി. കെ.എസ്.കെ.ടി.യു നാദാപുരം ഏരിയ കമ്മിറ്റി മെംബർ, സി.പി.എം വാണിമേൽ ലോക്കൽ കമ്മിറ്റി മെംബർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ഭാര്യ: ചീരു (മുൻ ലോക്കൽ കമ്മിറ്റി മെംബർ, മുൻ ഗ്രാമപഞ്ചായത്ത് മെംബർ). മക്കൾ: മാലതി, ചന്ദ്രി, സുജാത. മരുമക്കൾ: ശ്രീധരൻ ചാലപ്പുറം, കൃഷ്ണൻ പരപ്പുപാറ, പരേതനായ നാണു കൊമ്മിയോട്.