കോഴിക്കോട്: പരേതനായ അടക്കാനി വീട്ടിൽ മമ്മദ് കോയയുടെ ഭാര്യ കോയമരക്കാരകം ഇമ്പിച്ചാമിനബി (82) ചാലപ്പുറം വോൾഗ ടെയിലേഴ്സിന് എതിർവശമുള്ള ഇടവഴിയിലെ വസതിയിൽ (ചാലപ്പുറം രക്ഷാസമിതി സമന്വയ യൂനിറ്റ് നം: 40) നിര്യാതയായി. മക്കൾ: കെ.എം. ഉമ്മർ കോയ-ഫുട്ബോൾ കോച്ച്-(റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), നിസാർ അഹമ്മദ് (കസ്റ്റംസ് ഓഫിസർ, മുംബൈ), ഇല്യാസ് (റിയാദ്), സൈനബി, സഫിയ, കുഞ്ഞു, ശർമി. മരുമക്കൾ: കൊശാനി വീട്ടിൽ മുഹ്സിൻ, അവാനി വീട്ടിൽ സാദിഖ്, സി.ഇ.വി. അബ്ദുൽ റാസിഖ്, പടിഞ്ഞാറേ പള്ളിവീട് ബുഷ്റ, കുഞ്ഞിയിരിയമ്പലം, ഫെബീന, ഒജിന്റകം കദീജ, പരേതനായ അബ്ദുൽ റഷീദ് നടക്കാവ്. സഹോദരങ്ങൾ: കെ. ഹസ്സൻകോയ, അല്ലാ ബാഷ, കെ.എം. ബഷീർ, മൂസക്കോയ, പരേതരായ കെ.എം. കാതിരി കോയ, ഫാത്തിമ്മബി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9:30ന് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ.