തിരുവനന്തപുരം: വഞ്ചിയൂർ കോടതി റിട്ട. ജീവനക്കാരി കേശവദാസപുരം ഐശ്വര്യ നഗറിലെ റമീസ ബീഗം (73) മക്കയിൽ നിര്യാതയായി. ഉംറ സന്ദർശനത്തിനിടെ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭർത്താവ് പി. ബദറുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി). മകൻ: അജ്മൽ സാബു (ടെക്നോപാർക്ക്). മരുമകൾ: ബിസ്മിത (ടെക്നോപാർക്ക്). ഖബറടക്കം ബുധനാഴ്ച മക്കയിൽ.