വർക്കല: ഇടവ വെൺകുളം ശ്രീകൃഷ്ണ മന്ദിരത്തിൽ (അനന്യ) റിട്ട. ജില്ല ജഡ്ജി കൃഷ്ണകുമാർ (61) നിര്യാതനായി. 1994ൽ കോഴിക്കോട് മുൻസിഫ് ആയാണ് ജുഡീഷ്യൽ സർവിസ് ആരംഭിച്ചത്. ചാവക്കാട്, പുനലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ കോടതികളിൽ മുൻസിഫ് ആയി. പയ്യന്നൂർ, കോട്ടയം കോടതികളിൽ സബ് ജഡ്ജിയും കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്നു. തുടർന്ന് മാറാട് കലാപ കേസ് വിചാരണ കോടതി ജഡ്ജിയായി. കൊല്ലം അഡീഷനൽ ജില്ല ജഡ്ജി, കോഓപറേറ്റിവ് അപ്പലറ്റ് ട്രൈബ്യൂണൽ പദവികളും വഹിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജിയായിരിക്കെ 2023 മേയ് 31നു വിരമിച്ചു. ഭാര്യ: അഷിത. മകൾ: ലക്ഷ്മി കെ. നായർ (സീനിയർ അസോസിയേറ്റ് കൺസൽട്ടന്റ്), അഡ്വ. പാർവതി കെ. നായർ. മരുമകൻ: കിഷൻ ജി. മേനോൻ (പ്രോസസ് ഡെവലപ്പർ).