താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86) നിര്യാതനായി. സുൽത്താൻ ബത്തേരി ഇടവകയിൽ സഹ വികാരിയായും വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്തുകടവ്, കുളത്തുവയൽ, ചെമ്പുകടവ്, പെരിന്തൽമണ്ണ, കുണ്ടുതോട് ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങൾ: പരേതനായ ജോസഫ്, തോമസ് (മുട്ടം), മറിയക്കുട്ടി (മാങ്കുളം), അഡ്വ. മൈക്കിൾ (എൻ.സി.പി ഇടുക്കി ജില്ല പ്രസിഡന്റ്), സി. സ്റ്റെല്ല സി.എസ്.എം (തൊടുപുഴ), അഗസ്റ്റിൻ (കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ്). തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെ ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാലാ രൂപതയിലെ തുടങ്ങനാടുള്ള, സഹോദരൻ അഗസ്റ്റിൻ കള്ളികാട്ടിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്കാരകർമങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.