വടകര: കൈനാട്ടിയിലെ പുത്തലത്ത് രാജീവന് (67) നിര്യാതനായി. വോളിബാള്‍ അസോസിയേഷന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ജില്ല സെക്രട്ടറിയുമായിരുന്നു. റിട്ട.ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായ രാജീവന് മുന്‍ മഹാരാഷ്ട്ര സംസ്ഥാന വോളിബാള്‍ താരവും മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി താരവുമായിരുന്നു. മികച്ച സംഘാടകനുമാണ്. പരേതനായ കുഞ്ഞിരാമപണിക്കരുടെയും ജാനു അമ്മയുടെയും മകനാണ്. ഭാര്യ: രശ്മി രാജീവന് (റിട്ട.ഇൻകം ടാക്സ്). മക്കള്‍: ആതിര രാജീവന്. പരേതനായ അവിനാഷ് രാജീവന്. മരുമക്കള്‍: സൗമ്യ, ഋഷഭ്. സഹോദരന്: കെ.വി ഭാസി പുത്തലത്ത് (മുൻ സംസ്ഥാന വോളിബാൾ താരം) .സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൈനാട്ടിയിലെ വീട്ടുവളപ്പില്‍.