കല്ലമ്പലം: മുൻ സി.പി.എം ഏരിയ കമ്മിറ്റിയംഗവും കരവാരം പഞ്ചായത്ത് മുൻ പ്രസിഡന്റും കരവാരം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന കരവാരം ഞാറക്കാട്ട് വിള ചപ്പാത്ത് മുക്ക് ബിന്ദുഭവനിൽ സുകുമാരക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ബിന്ദു, സന്തോഷ് കുമാർ, സന്ധ്യ (പൊലീസ് ട്രെയ്നിങ് കോളജ്),സൈജുകുമാർ (ബ്രാഞ്ച് മാനേജർ,കരവാരം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: രവീന്ദ്രൻ നായർ, പരേതനായ മോഹൻദാസ്, സ്മിതചന്ദ്രൻ (സെക്രട്ടറി, കാർഷിക ഗ്രാമവികസന ബാങ്ക്, വർക്കല).