കോഴിക്കോട്: ദേശാഭിമാനി തൃശൂർ യൂനിറ്റ് ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. ജി.വി. രാജ സ്പോർട്സ് ഫോട്ടോഗ്രഫി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. പിതാവ് പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മാതാവ്: സുപ്രഭ ടീച്ചർ (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഭാര്യ: ഡോ. രത്നകുമാരി (ഡി.എം.ഒ ഹോമിയോപ്പതി), മക്കൾ: പാർവതി (എം.ബി.ബി.എസ് വിദ്യാർഥിനി, മൾഡോവ), അശ്വതി, സഹോദരൻ: പ്രജീഷ് കുമാർ (അധ്യാപകൻ, ചെറുവണ്ണൂർ ഗവ. എച്ച്.എസ്). വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട് ദേശാഭിമാനിയിലും 10 മുതൽ 11വരെ ടൗൺഹാളിലും പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വ്യാഴാഴ്ച മൂന്നിന് മേപ്പയ്യൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.