കോഴിക്കോട്: ഇടിയങ്ങര സ്വദേശി എം.ടി. ബഷീർ (58) നല്ലളം ജയന്തി റോഡ് തവക്കൽ സ്റ്റോറിന് സമീപമുള്ള വസതിയിൽ നിര്യാതനായി. വെസ്റ്റ് കല്ലായി ടി.കെ. പരീക്കുട്ടി ഹാജി ഫർണിച്ചർ കടയിലെ ജീവനക്കാരനാണ്. സി.പി.എം ഇടിയങ്ങര ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഭാര്യ: സാജിത. മക്കൾ: ഫവാസ്, ഫസ്ന, ഫർഷാദ്. മരുമക്കൾ: ആഷിക്, ഷെഹീല. സഹോദരങ്ങൾ: റംല, പാത്തുമ്മബി, പരേതരായ ഉമ്മർ, ലത്തീഫ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് നല്ലളം വെസ്റ്റ് ബസാർ പള്ളിയിലും തുടർന്ന് ഖബറടക്കം മാത്തോട്ടം പള്ളി ഖബർസ്ഥാനിലും നടക്കും.