കോഴിക്കോട്: ടെലികമ്യൂണിക്കേഷൻ റിട്ട: ജൂനിയർ എൻജിനീയർ സതി സുരേന്ദ്രൻ (87) നിര്യാതയായി. ചിന്മയ മിഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. റിട്ട: ടെലികമ്യൂണിക്കേഷൻ അസി.എൻജിനീയർ മാമിയിൽ സുരേന്ദ്രൻ ഭർത്താവാണ്. സഹോദരിമാർ: പരേതയായ സുശീല വിജയരാഘവൻ (റിട്ട: സ്റ്റേഷൻ ഡയറക്ടർ ആകാശവാണി), ഭാനുമതി (റിട്ട: പ്രിൻസിപ്പൽ ഗവ: ആർട്സ് ആൻഡ് സയൻസ് കോളജ്), ചന്ദ്രമതി (അധ്യാപിക), എം.ടി. പത്മ (മുൻമന്ത്രി), ജയലക്ഷ്മി (പ്രഫ. എസ്.എൻ കോളജ് കോഴിക്കോട്). സംസ്കാരം വ്യാഴം രാവിലെ 10.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.