കോഴിക്കോട്: കരിക്കാംകുളം ഫ്ലോറിക്കൻ റോഡ് സിതാരയിൽ പവിത്രൻ (73 -റിട്ട. സോൺ ഹെഡ് സൗത്ത് ഇന്ത്യ ജി.ടി.സി ഇൻഡസ്ട്രീസ് മുംബൈ) നിര്യാതനായി. തടമ്പാട്ടുതാഴം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുധ പവിത്രൻ (റിട്ട. പി.ജി.ഒ പാസ്പോർട്ട് ഓഫിസ്, കോഴിക്കോട്). മക്കൾ: പ്രസൂൺ പവിത്രൻ (ക്യൂസി എൻജിനീയർ), ശ്വേത പവിത്രൻ (ക്ലിനിക്കൽ റിസർച്ചർ, യു.കെ). മരുമക്കൾ: ഡോ. ഒ.കെ. സീമിയ (റിസർച്ചർ, ഇറ്റലി), അഭിലാഷ് രാജൻ (സസ്റ്റെയ്നബിലിറ്റി മാനേജർ, യു.കെ). സഹോദരങ്ങൾ: സൗമിനി, നിർമല, ചാന്ദ്നി, ജയപ്രകാശ്, പരേതനായ മനോഹരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.